ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്; ഡോളർ കയറി
ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്; ഡോളർ കയറി
Wednesday, July 20, 2016 11:53 AM IST
ലണ്ടൻ: ആഗോള സാമ്പത്തിക വളർച്ച കുറവാകുമെന്ന അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പ്രവചനം ക്രൂഡ് ഓയിൽ വില താഴ്ത്തി. സ്വർണവിലയും താണു.

ബ്രെന്റ് ഇനം ക്രൂഡ് ഓയിൽവില വീപ്പയ്ക്ക് 46 ഡോളറിനു താഴേക്കു നീങ്ങി. ഡബ്ല്യുടിഐ ഇനം 43.84 ഡോളറായി കുറഞ്ഞു. ഉത്പാദനം കൂടിയതും ഉപയോഗം അധികം വർധിക്കില്ലെന്ന തോന്നലുമാണു കാരണം.

ഇതേസമയം സ്വർണം, വെള്ളി വിലകൾ താണു. മുംബൈയിൽ സ്റ്റാൻഡാർഡ് സ്വർണം 10 ഗ്രാമിനു 115 രൂപ താണപ്പോൾ അവധി വിപണിയിൽ വിലയിടിവ് ഒന്നേകാൽ ശതമാനമായിരുന്നു. ലണ്ടനിൽ വില 1.33 ശതമാനം താണ് ഔൺസിന് 1314 ഡോളറായി.


അതേസമയം ലണ്ടനിൽ വെള്ളിവില 2.7 ശതമാനം താണു. മുംബൈയിൽ വെള്ളിവില കിലോഗ്രാമിനു 450 രൂപ താണ് 46580 രൂപയായി. അവധിവിപണിയിൽ വെള്ളി കിലോഗ്രാമിന് 965 രൂപ താണിട്ടുണ്ട്. ഇന്നു കേരള വിപണിയിലും വില താഴാം.

ഡോളറിന് ഇന്നലെ കയറ്റമുണ്ടായപ്പോൾ രൂപയ്ക്ക് പത്തു പൈസ നഷ്‌ടം. ഡോളർ 67.2 രൂപയിലേക്കു കയറി. അവധിവിപണിയിൽ ഡോളർ 67.50 രൂപവരെയെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.