കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് 100 കോടി രൂപ സമാഹരിക്കുന്നു
കെഎൽഎം ആക്സീവ ഫിൻവെസ്റ്റ് 100 കോടി രൂപ സമാഹരിക്കുന്നു
Wednesday, July 20, 2016 11:53 AM IST
കൊച്ചി: ബിസിനസ് വിപുലീകരണം ലക്ഷ്യമാക്കി 100 കോടിയുടെ മൂലധന സമാഹരണത്തിന് കെഎൽഎം. അതിവേഗ വളർച്ച ലക്ഷ്യമിടുന്ന കമ്പനി ധനസമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രൈവറ്റ് പ്ലേസ്മെന്റുകൾക്ക് മുൻ വർഷങ്ങളിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് പബ്ലിക് ഇഷ്യുവിലേക്ക് പോകാൻ കമ്പനിയെ പ്രേരിപ്പിച്ചത്. അതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് കമ്പനിയെ പ്രഫഷണൽവത്കരിക്കുകയാണ് മാനേജ്മെന്റ്.

കർണാടകയിൽ മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.ജെ.അലക്സാണ്ടർ ഐഎഎസിനെ കെഎൽഎം ആക്സീവ ഫിൻവെസ്റ്റിന്റെ ചെയർമാനായി തെരഞ്ഞെടുത്തു. നിലവിൽ ഡോ. ജെ. അലക്സാണ്ടർ കെഎൽഎം ആക്സീവ ഫിൻവെസ്റ്റിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായിരുന്നു. മുൻ എറണാകുളം ജില്ലാ കളക്ടറും കാർഷിക സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ.ആർ. വിശ്വംഭരൻ ഐഎഎസിനെയും അടുത്തിടെ ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചിരുന്നു. നിലവിലുള്ള ചെയർമാൻ ഷിബു തെക്കുംപുറം കെഎൽഎം ഗ്രൂപ്പിന്റെ ചെയർമാനും കമ്പനിയുടെ ഹോൾ ടൈം ഡയറക്ടറുമായി തുടരും. കൂടാതെ ജോസുകുട്ടി സേവ്യറെന്ന മാനേജിംഗ് ഡയറക്ടറുടെ നേതൃത്വവുമുണ്ട്.


ധനകാര്യ സേവനരംഗത്ത് രാജ്യത്ത് നിലനിൽക്കുന്ന വലിയ അവസരങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ദീർഘകാല പദ്ധതികളാണ് കെഎൽഎം ആക്സീവ ഫിൻവെസ്റ്റനുള്ളത്. ഈ സാമ്പത്തികവർഷം ബിസിനസ്, ഗോൾഡ്, സോഷ്യൽ സ്റ്റാർട്ട് അപ്, വായ്പകൾ എന്നിവ വിപുലമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.