സിമന്റിനു കൃത്രിമക്ഷാമം സൃഷ്‌ടിക്കുന്നു: ലെൻസ്ഫെഡ്
സിമന്റിനു കൃത്രിമക്ഷാമം സൃഷ്‌ടിക്കുന്നു: ലെൻസ്ഫെഡ്
Wednesday, July 20, 2016 11:53 AM IST
കൊച്ചി: സിമന്റിന് നിർമാണ കമ്പനികൾ കൃത്രിമക്ഷാമം സൃഷ്‌ടിച്ച് വില കൂട്ടുന്നുവെന്ന് ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(ലെൻസ്ഫെഡ്) ആരോപിച്ചു. കൃത്രിമ വിലക്കയറ്റം നിർമാണമേഖലയെ പ്രതിസന്ധിയിലാക്കുമെന്നു ഭാര വാഹികൾ പറഞ്ഞു. സംസ്‌ഥാനത്തി ന് ആവശ്യമായ സിമന്റിന്റെ പത്തു ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതിനാൽ മറ്റു സംസ്‌ഥാനങ്ങളിലെ ഉത്പാദകർ ഇതു മുതലെടുത്തു വില വർധിപ്പിക്കുന്നു. മറ്റു സംസ്‌ഥാനങ്ങളിൽ ലഭിക്കുന്നതിനേക്കാൾ 50 മുതൽ 75 രൂപ വരെ അധിക വിലയ്ക്കാണ് കേരളത്തിൽ സിമന്റ് ലഭിക്കുന്നത്.


കഴിഞ്ഞ രണ്ടു മാസത്തിനിടെ സിമന്റ് വില ബാഗിന് 25 രൂപ വർധി ച്ചു. സംസ്‌ഥാനത്തു സിമന്റ് നിർമാ ണ വസ്തുക്കൾ ന്യായവിലയ്ക്കു ലഭ്യമാക്കാൻ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് കോർപറേഷൻ സർക്കാർ തലത്തിൽ തുടങ്ങണമെന്നും അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ലെൻസ്ഫെഡ് സംസ്‌ഥാന പ്രസിഡന്റ് ഷറഫ് എസ്. മുഹമ്മദ്, ജില്ലാ പ്രസിഡന്റ് പി.ഡി അനിൽ കുമാർ, സെക്രട്ടറി പി.ബി ഷാജി, എം.ഡി പ്രേമൻ, സാജു എം. പോൾ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.