കണക്കിലെ തിരിമറി സമ്മതിച്ച് റിക്കോ ഇന്ത്യ
Wednesday, July 20, 2016 11:53 AM IST
മുംബൈ: കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകളിൽ തിരിമറി നടന്നെന്ന് ഓഡിറ്റ് റിപ്പോർട്ട് അംഗീകരിച്ചു റിക്കോ ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്‌ടമായ 1,123 കോടി രൂപ കണ്ടെ ത്താനും എൻആർജി ഗ്രൂപ്പ് അടക്ക മുള്ള തങ്ങളുടെ പ്രൊമോട്ടർമാരോടു റിക്കോ ആഹ്വാനംചെയ്തു. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കു നൽകിയ പ്രസ്താവനയിലാണ് റിക്കോയുടെ കുറ്റസമ്മതം.

ജപ്പാനീസ് ഇമേജിംഗ് ആൻഡ് ഇലക്ട്രോണിക്സിന്റെ ഇന്ത്യൻ വിഭാഗമായ റിക്കോ, കണക്കുകളിൽ സംഭവിച്ച വീഴ്ചമൂലം കമ്പനിക്കും ഓഹരി ഉടമകൾക്കും വലിയ നഷ്‌ടം നേരിട്ടതായും പ്രസ്താവനയിൽ അറിയിച്ചു. കമ്പനിയുടെ സാമ്പത്തികാവസ്‌ഥ മനസിലാക്കുന്നതിനും കുറ്റക്കാരായ ഉദ്യോഗസ്‌ഥർക്കെതിരേ നടപടി സ്വീകരിക്കാനും നടത്തിയ ആഭ്യന്തര അന്വേഷണത്തെത്തുടർന്നാണു റിക്കോ പ്രസ് താവനയുമായി രംഗത്തെത്തിയത്.


കമ്പനിയുടെ 2015 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ വ്യാജമാണെന്നു ഓ ഡിറ്റേഴ്സായ വാട്ടർ ഹൗസ് കൂപ്പേഴ്സ് കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.