രാജഗിരി ഹോസ്പിറ്റലിന് എൻഎബിഎച്ച് അക്രെഡിറ്റേഷൻ
രാജഗിരി ഹോസ്പിറ്റലിന് എൻഎബിഎച്ച് അക്രെഡിറ്റേഷൻ
Tuesday, July 19, 2016 11:18 AM IST
കൊച്ചി: അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ സുരക്ഷയ്ക്കും രോഗീപരിചരണത്തിലെ ഉന്നത ഗുണമേന്മയ്ക്കും നൽകുന്ന അംഗീകാരമായ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയറിന്റെ (എൻഎബിഎച്ച്) അക്രെഡിറ്റേഷൻ രാജഗിരി ഹോസ്പിറ്റലിനു ലഭിച്ചു. രാജഗിരി ഹോസ്പിറ്റലിനുവേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ, മെഡിക്കൽ ഡയറക്ടർ ഡോ. എം.എൻ.ജി. നായർ എന്നിവർ അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് എൻഎബിഎച്ച് സിഇഒ ഡോ. കാളറയിൽനിന്ന് ഏറ്റുവാങ്ങി.

രോഗികൾക്കു നൽകുന്ന മികവുറ്റ ചികിത്സ, കൃത്യതയാർന്ന രോഗനിർണയം, രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന രീതി, രോഗികളുടെയും ബന്ധുക്കളുടെയും സംതൃപ്തി, ചികിത്സയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ, ചികിത്സാ ചെലവിനെയും ഫലപ്രാപ്തിയെയുംകുറിച്ചു രോഗികൾക്കു നൽകുന്ന ബോധവത്ക്കരണം, കാര്യക്ഷമമായ മാലിന്യ നിർമാർജനം, ജീവനക്കാരുടെ പെരുമാറ്റം, മാനേജ്മെന്റിന്റെ സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ മാനദണ്ഡങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് അക്രെഡിറ്റേഷൻ ലഭിച്ചത്.


കേരളത്തിലെ സമഗ്രവും സ്വതന്ത്രവുമായ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ രാജഗിരി ഹോസ്പിറ്റൽ സിഎംഐ സഭയുടെ ഭാഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.