ഫ്രീഡം 251 സ്മാർട്ട്ഫോൺ വിതരണത്തിന് നറുക്കെടുപ്പ്
ഫ്രീഡം 251 സ്മാർട്ട്ഫോൺ വിതരണത്തിന് നറുക്കെടുപ്പ്
Tuesday, June 28, 2016 11:56 AM IST
നോയിഡ: വിവാദങ്ങൾക്ക് വഴിവച്ച റിംഗിംഗ് ബെൽസിന്റെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ ഫ്രീഡം 251 വിതരണം പ്രഖ്യാപിച്ചിരിക്കുന്നത് നാളെ. ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന വാർത്തകൾ പുറത്തുവരുമ്പോഴും പ്രഖ്യാപനങ്ങളുമായി കമ്പനി രംഗത്തുതന്നെയുണ്ട്. ലഭിച്ച ബുക്കിംഗുകളിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ആദ്യ രണ്ടു ലക്ഷം പേർക്ക് ഫോണുകൾ നാളെ മുതൽ വിതരണം ചെയ്തുതുടങ്ങുമെന്നാണ് റിംഗിംഗ് ബെൽസിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. സിഇഒ മോഹിത് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.


ലഭിച്ച ഏഴു കോടി ബുക്കിംഗുകളിൽനിന്ന് ആദ്യ രണ്ടു ലക്ഷം പേർക്കാണ് നാളെ മുതൽ ഫോൺ വിതരണം ചെയ്യുകയെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കം മുതൽ വിവാദങ്ങൾ പിന്തുടരുന്ന ഫ്രീഡം 251 ഫോൺ തട്ടിപ്പാണോ അതോ യാഥാർഥ്യമാണോ എന്നറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ മേഖല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.