ഇന്റർനാഷണൽ ചേംബർ ഓഫ് കോമേഴ്സ്– ഫിക്കി സംയുക്‌ത സെമിനാർ
ഇന്റർനാഷണൽ ചേംബർ ഓഫ് കോമേഴ്സ്– ഫിക്കി സംയുക്‌ത സെമിനാർ
Monday, June 27, 2016 11:18 AM IST
കൊച്ചി: വിദേശ വ്യാപാരത്തിൽ ധനകാര്യ രേഖകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ ഇന്റർനാഷണൽ ചേംബർ ഓഫ് കോമേഴ്സ് ഇന്ത്യ കൊച്ചിയിൽ ഏകദിന സെമിനാർ നടത്തും.

ജൂലൈ നാലിന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ എറണാകുളം എംജിറോഡിലെ ഗ്രാന്റ് ഹോട്ടലിൽ നടക്കുന്ന സെമിനാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി ജനറൽ മാനേജർ ഇൻ ചാർജ് യു. ചിരഞ്ജീവി ഉദ്ഘാടനം ചെയ്യും.

രാജ്യാന്തര ട്രേഡിംഗുമായി ബന്ധപ്പെട്ട വിവിധ തരം ചട്ടങ്ങളെയും വ്യവസ്‌ഥകളെയും നിയന്ത്രണങ്ങളെയും പരിരക്ഷകളെയും കുറിച്ചുള്ള സമഗ്ര വിവരങ്ങൾ കയറ്റുമതി ഇറക്കുമതി മേഖലയിലുള്ളവർക്ക് ലഭ്യമാക്കുകയാണു സെമിനാറിന്റെ ലക്ഷ്യമെന്നു ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു അറിയിച്ചു. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കുമായി ഫിക്കി കേരള കൗൺസിലുമായി ജൂലൈ ഒന്നിനകം ബന്ധപ്പെടണം. ഫോൺ: 04844058041/42/ 09746903555. ഇ–മെയിൽ: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>സലരെ*ളശരരശ.രീാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.