സ്വർണ വില കുതിച്ചുകയറി
സ്വർണ വില കുതിച്ചുകയറി
Thursday, June 23, 2016 10:42 PM IST
കൊച്ചി: സ്വർണ വില കുതിച്ചുകയറി. പവന് 480 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 22,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ വർധിച്ച് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.<യൃ><യൃ>ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണ വില കുതിച്ചുകയറിയത്. പൗണ്ടും രൂപയും ഇടിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.