സപ്ലൈകോ റംസാൻ ഫെയർ ഉദ്ഘാടനം നാളെ
സപ്ലൈകോ റംസാൻ ഫെയർ ഉദ്ഘാടനം നാളെ
Tuesday, June 21, 2016 11:30 AM IST
കൊച്ചി: സപ്ലൈകോ റംസാൻ മെട്രോ ഫെയർ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നാളെ വൈകുന്നേരം 6.15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും. വൈദ്യുതി–ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവില്പന നിർവഹിക്കും. നാളെ മുതൽ ജൂലൈ അഞ്ചു വരെയാണ് പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോ റംസാൻ ഫെയർ നടത്തുന്നത്. തിരുവനന്തപുരത്തിനു പുറമേ ആലപ്പുഴ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും കൂടി ജൂലൈ ഒന്നു മുതൽ അഞ്ചു വരെ മെട്രോ ഫെയർ നടത്തുന്നുണ്ട്. മെട്രോ ഫെയറുകൾ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം എട്ടു വരെ പ്രവർത്തിക്കും. സപ്ലൈകോയുടെ തെരഞ്ഞെടുക്കപ്പെട്ട 86 വില്പനശാലകൾകൂടി ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ഞായറാഴ്ച ഉൾപ്പെടെ സപ്ലൈകോ റംസാൻ ചന്തയായി മാറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.