ദൂരദർശനിൽ തിങ്ക് ക്ലീൻ ഹ്രസ്വചിത്ര മത്സരം
ദൂരദർശനിൽ തിങ്ക് ക്ലീൻ ഹ്രസ്വചിത്ര മത്സരം
Monday, June 20, 2016 11:48 AM IST
തിരുവനന്തപുരം: ദൂരദർശനും സംസ്‌ഥാന ശുചിത്വ മിഷനും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മത്സരം തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ദൂരദർശൻ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. വാസുകി, ദൂരദർശൻ പ്രോഗ്രാം ഹെഡ് ജി. സാജൻ, ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (എൻജിനിയറിംഗ്) രാജു വർഗീസ് എന്നിവർ പങ്കെടുത്തു.

‘തിങ്ക് ക്ലീൻ’ എന്ന ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നു വിഭാഗങ്ങളായാണു മത്സരം ക്രമീകരിച്ചിരിക്കുന്നത്. മാലിന്യനിർമാർജന പ്രക്രിയയിൽ ശ്രദ്ധേയസംഭാവകൾ നല്കിയ വ്യക്‌തികൾ, സ്‌ഥാപനങ്ങൾ എന്നിവയെക്കുറിച്ചു തയാറാക്കിയ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ചിത്രങ്ങളാണ് ആദ്യവിഭാഗത്തിൽ. ഈ മേഖലയിലെ വഴികാട്ടിയായി മാറുന്ന ശാക്‌തീകരണചിത്രങ്ങൾ രണ്ടാം വിഭാഗത്തിലും 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യചിത്രങ്ങൾ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനം നല്കും.


153 ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനുള്ളത്. പ്രശസ്ത സംവിധായകൻ കെ.ആർ. മോഹനൻ, ശുചിത്വ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അജയകുമാർ വർമ, എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ. മേനോൻ എന്നിവരാണ് പ്രധാന ജൂറി അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.