നിരക്കിളവ്: മേയിൽ വ്യോമഗതാഗതത്തിനു റിക്കാർഡ് നേട്ടം
നിരക്കിളവ്: മേയിൽ വ്യോമഗതാഗതത്തിനു റിക്കാർഡ് നേട്ടം
Monday, June 20, 2016 11:48 AM IST
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്ക് മേയിൽ റിക്കാർഡ് നേട്ടം. നിരക്കിളവ് നല്കിയതിനേത്തുടർന്ന് തലേ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 22 ശതമാനം അധികം യാത്രക്കാരാണ് പോയ മാസം വ്യോമഗതാഗതമാർഗം സ്വീകരിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കനുസരിച്ച് 85.69 ലക്ഷം യാത്രക്കാരാണ് 11 കമ്പനികളുടെ സർവീസുകൾ ഉപയോഗിച്ചത്. തലേ വർഷം 71.27 ലക്ഷം യാത്രക്കാരായിരുന്നു.


യാത്രയ്ക്കായി 33.37 ലക്ഷം യാത്രക്കാർ ബജറ്റ് കാരിയറായ ഇൻഡിഗോ എയർലൈൻസ് തെരഞ്ഞെടുത്തപ്പോൾ ജെറ്റ് എയർവേയ്സും (13.94 ലക്ഷം), ദേശീയ കമ്പനിയായ എയർ ഇന്ത്യയും (13.34 ലക്ഷം) രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തി. സ്പൈസ് ജെറ്റിൽ 10.98 ലക്ഷവും ഗോ എയറിൽ 7.91 ലക്ഷവും യാത്രക്കാരുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.