റെനോ ക്വിഡ് കേരളത്തിൽ കുതിക്കുന്നു; വില്പന 5,000 കടന്നു
Sunday, June 19, 2016 11:02 AM IST
കൊച്ചി: പ്രമുഖ കാർ നിർമാതാക്കളായ റെനോയുടെ ക്വിഡ് കാറിന്റെ കേരളത്തിലെ വില്പന 5,000 കടന്നു. 1,25,000 ബുക്കിംഗുകളും 50,000 ഡെലിവറികളുമായി ഹാച്ച്ബാക്ക് വിഭാഗത്തിൽ മുന്നേറ്റം നടത്തിയ ക്വിഡ് കേരളത്തിലെ സാന്നിധ്യം ശക്‌തമാക്കുകയാണെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് സിഇഒ സുമിത് സാഹ്നി പറഞ്ഞു. റെനോയുടെ ഗ്രാമീണ ഉപഭോക്‌താക്കൾക്കായി വീട്ടുപടിക്കൽ സേവനം ലഭ്യമാക്കുന്ന വർക്ക്ഷോപ്പ് ഓൺ വീൽസ് സർവീസ് സൗകര്യം ഏർപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.