സഹകരണ ബാങ്കുകളിലെ വായ്പാ പലിശ കുറച്ചു
സഹകരണ ബാങ്കുകളിലെ വായ്പാ പലിശ കുറച്ചു
Saturday, June 18, 2016 11:16 AM IST
തിരുവനന്തപുരം: സംസ്‌ഥാത്ത് സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വായ്പാ പലിശ 0.5 ശതമാനം മുതൽ രണ്ടു ശതമാനം വരെ കുറവു വരുത്തി. വായ്പാ ഇനം, വായ്പാ പരിധി, സംസ്‌ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക വായ്പാസംഘം/ബാങ്ക് പലിശ നിരക്ക് എന്ന ക്രമത്തിൽ വിവാഹ വായ്പ, ഒരു ലക്ഷം രൂപ വരെ 11, 11, 11 ശതമാനം. വിവാഹവായ്പ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ 12, 12, 12. ചികിത്സാ വായ്പ ഒരു ലക്ഷം രൂപ വരെ 10, 10, 10. വീട് മെയിന്റനൻസ് രണ്ട് ലക്ഷം രൂപ വരെ 10.50, 10.50, 11.

വീട് മെയിന്റനൻസ് രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ 11, 11, 12.കൺസ്യൂമർ വായ്പ 12, 12.50, 13. വിദേശത്തു ജോലിക്കുള്ള വായ്പ 12, 12.50, 13. വാഹന വായ്പ 11, 11.25,12. കാഷ് ക്രെഡിറ്റ്/ഓവർ ഡ്രാഫ്റ്റ്, 12, 13, 13.50. ഭവനനിർമാണ വായ്പ മൂന്നു ലക്ഷം വരെ 9.50, 10,11. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ അഞ്ചു ലക്ഷം വരെ 9.50, 10, 11.50. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ പത്തു ലക്ഷം വരെ 10,10,12. 10 ലക്ഷം രൂപയ്ക്കു മുകളിൽ 10.25,10.75,12. മൂന്നു സെന്റ് ഭൂമി വരെയുളളവർക്കു വീട് വയ്ക്കാനുളള വായ്പ ഒരു ലക്ഷം രൂപ വരെ 9.50, 10, 10.50. ഇം.എം.എസ് ഭവന പദ്ധതി ഒരു ലക്ഷം രൂപ വരെ 10, 10, 10. മോർട്ട്ഗേജ്/ഭൂസ്വത്ത് വാങ്ങാൻ 12.50, 13, 13.50. ബിസിനസ്/ട്രേഡേഴ്സ് വായ്പ 12.50, 13, 13.50. വ്യവസായ വായ്പ 13, 13, 13.50. സ്വയം തൊഴിൽ വായ്പ 11.50, 11.50, 11.50. കുടുംബശ്രീ വായ്പകൾ 9, 9, 9. വിദ്യാഭ്യാസ വായ്പകൾ 12.50, 12.50, 12.50. സ്വർണപണയ വായ്പ മൂന്നു മാസം വരെ 10, 11, 1.50. സ്വർണപണയ വായ്പ ആറു മാസം വരെ 10.25, 11, 11.50. സ്വർണപണയ വായ്പ ആറു മാസത്തിനു മുകളിൽ 10.50, 11, 11.50. ഭൂമിയില്ലാത്തവരക്ക് വീടു വയ്ക്കുന്നതിനു ഭൂമി വാങ്ങാനുളള വായ്പ അഞ്ച് ലക്ഷം രൂപ വരെ 12, 12, 12. അഞ്ചു ലക്ഷത്തിനു മുകളിൽ 12.50, 13, 13.50. സഹകരണ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുളള വായ്പ 11, 11, 11. ഇതര വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്ക് 12.50, 12.50, 12.50. കേപ്പിനുളള വായ്പ 11, 11, 11.


ഭവന നിർമാണത്തിനു സ്‌ഥലം വാങ്ങാനുളള വായ്പ 12.50, 13, 13.50. മംഗല്യസൂത്ര വായ്പ 5, 5, 5. കോഴി/താറാവ്/മത്സ്യം വളർത്താനുളള വായ്പ ഒരു ലക്ഷം രൂപ വരെ 300 ദിവസ കാലാവധിക്ക് 10.50, 10.50, 10.50. ആട്/മാട് വളർത്താനുളള വായ്പ മൂന്ന് ലക്ഷം രൂപ വരെ മൂന്നു വർഷക്കാലാവധിക്ക് 10.50, 10.50, 10.50.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.