സീക്കൻ എസ്ജി വൺ ഗ്ലോബൽ ഫോണുകൾ വിപണിയിലേക്ക്
സീക്കൻ എസ്ജി വൺ ഗ്ലോബൽ ഫോണുകൾ വിപണിയിലേക്ക്
Monday, May 30, 2016 11:32 AM IST
കൊച്ചി: സിംഗപ്പൂരിലും മിഡിൽ ഈസ്റ്റിലും കുറഞ്ഞകാലംകൊണ്ട് ശ്രദ്ധേയമായ സീക്കൻ എസ്ജി വൺ ഗ്ലോബൽ ഫോണുകൾ കേരള വിപണിയിൽ. കൊച്ചിയിൽ നടന്ന ചടങ്ങിൽ സ്‌ഥാപന ഉടമ ബിജുമോൻ കുഞ്ഞച്ചൻ വിപണി അവതരണം നടത്തി.

മലയാളിയായ ബിജുമോൻ കുഞ്ഞച്ചന്റെ ഉടമസ്‌ഥതയിലുള്ള ബിഎംകെ കമ്പനിയാണ് സീക്കൻ എസ്ജി വൺ ഗ്ലോബൽ ഫോണുകൾക്കു പിന്നിൽ. 2013ൽ സിംഗപ്പൂരിലാണു സീക്കൻ എസ്ജി വൺ ഗ്ലോബൽ ഫോണുകൾ പുറത്തിറക്കിയത്. ഇടത്തരക്കാർക്ക് ഇണങ്ങുന്ന ഫോൺ എന്ന നിലയിൽ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധനേടാൻ സീക്കൻ എസ്ജി വൺ ഗ്ലോബൽ ഫോണുകൾക്കു കഴിഞ്ഞെന്നു ബിജുമോൻ കുഞ്ഞച്ചൻ പറഞ്ഞു. എട്ട് മെഗാപിക്സൽ കാമറ, രണ്ട് മെഗാപിക്സൽ ഫ്രണ്ട് കാമറ, അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് സ്ക്രീൻ, ഒജിഎസ് ഡിസ്പ്ലേ, ക്വാഡ് കോർ പ്രോസസർ എന്നിവ സീക്കൻ എസ്ജി വൺ ഗ്ലോബൽ ഫോണിന്റെ പ്രത്യേകതകളാണ്.


നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്ക്അപ്, ഉയർന്ന സ്റ്റോറേജ് കപ്പാസിറ്റി എന്നിവയും ഫോണുകളുടെ ആകർഷണീയതയാണ്. വില 5499 രൂപ. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ 200ലധികം കടകളിൽനിന്ന് സീക്കൻ എസ്ജി വൺ ഫോണുകൾ വാങ്ങാം. സീക്കൻ എസ്ജി 2 ഉടൻ പുറത്തിറങ്ങും. സീക്കൻ ടാബ്ലറ്റും ആക്ഷൻ കാമറകളും വിപണിയിൽ ലഭ്യമാണ്. കമ്പനി ഡയറക്ടർ സുമ ബിജുമോൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.