പ്രതിഷേധത്തിനിടെ എസ്ബിടി വാർഷിക ജനറൽ ബോഡി
പ്രതിഷേധത്തിനിടെ എസ്ബിടി വാർഷിക ജനറൽ ബോഡി
Monday, May 30, 2016 11:32 AM IST
തിരുവനന്തപുരം: ഓഹരിയുടമകളും ജീവനക്കാരും ഉയർത്തിയ പ്രതിഷേധത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറി (എസ്ബിടി)ന്റെ 56–മത് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. എസ്ബിഐയുമായി എസ്ബിടിയെ ലയിപ്പിക്കുന്നതിനെതിരേയായിരുന്നു പ്രതിഷേധം.

ജനറൽ ബോഡി യോഗം നടക്കുന്ന എ.കെ.ജി ഓഡിറ്റോറിയത്തിനു മുന്നിൽ ജീവനക്കാരുടെ സംഘടനയായ എസ്ബിടി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. സത്യൻ മൊകേരി പ്രതിഷേധ പരിപാടി ഉദ്ഘാടനംചെയ്തു. എസ്ബിടിയെ നിലനിർത്തണമെന്നു ജനറൽ ബോഡിയിൽ പങ്കെടുത്ത ഓഹരിയുടമകൾ ആവശ്യപ്പെട്ടു. ലയനം കേരളത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.


ലയനം ഒരു തരത്തിലുള്ള നഷ്‌ടവുമുണ്ടാക്കില്ലെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കില്ല. മുൻഗണനാ വായ്പകൾക്കു പ്രാധാന്യം കുറയ്ക്കില്ല. ബാങ്കിന്റെ കാര്യക്ഷമത കൂട്ടാനാണ് ലയനം നടത്തുന്നതെന്നും അവർ പറഞ്ഞു. ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വി.ജി. കണ്ണൻ, എസ്ബിടി എംഡിയുടെ ചുമതല വഹിക്കുന്ന സിജിഎം ഹരികുമാർ തുടങ്ങിയവരും ഡയറക്ടർമാരും ജനറൽ ബോഡിയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.