ടാപ്പിംഗിനു കേരളം ഒരുങ്ങി; കരുതൽശേഖരത്തിൽനിന്നു കുരുമുളക് വിറ്റഴിച്ച് ചെറുകിട കർഷകർ
ടാപ്പിംഗിനു കേരളം ഒരുങ്ങി; കരുതൽശേഖരത്തിൽനിന്നു കുരുമുളക് വിറ്റഴിച്ച് ചെറുകിട കർഷകർ
Sunday, May 29, 2016 11:20 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ടോക്കോമിൽ റബർ പുൾ ബാക്ക് റാലിക്ക് തയാർ, കാലാവസ്‌ഥ അനുകൂലം ടാപ്പിംഗ് പുനരാരംഭിക്കാൻ കേരളം ഒരുങ്ങി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുരുമുളക് കർഷകർ വില്പനയ്ക്കു നീക്കം നടത്തി. കാലവർഷം കൊപ്രയുടെ വിലക്കയറ്റത്തിനു വഴിതെളിക്കും. ആഗോള സ്വർണവിപണിയിലെ വില ഇടിവ് പവന് 680 രൂപ കുറച്ചു.

<ആ>റബർ

ടോക്കോം എക്സ്ചേഞ്ചിൽ റബർ പുൾ ബാക്ക് റാലിക്ക് ഒരുങ്ങുന്നു. മാസാരംഭം മുതൽ വില്പനക്കാരുടെ നിയന്ത്രണത്തിൽ നീങ്ങിയ അന്താരാഷ്ട്ര റബർ മാർക്കറ്റ് ഈ വാരം തിരിച്ചുവരവിനു ശ്രമം നടത്തും. വരണ്ട കാലാവസ്‌ഥ മാറിയതോടെ മുഖ്യ ഉത്പാദക രാജ്യങ്ങളെല്ലാം ടാപ്പിംഗിന് ഒരുങ്ങി.

റബറിന്റെ താഴ്ന്ന വിലയും ഉയർന്ന കാർഷികച്ചെലവുകളും മറികടക്കാൻ ടാപ്പിംഗ് ആഴ്ചയിലൊരിക്കൽ മാത്രമാക്കാനുള്ള നിർദേശം ബോർഡിൽനിന്നു പുറത്തുവന്നു. തെക്കുപടിഞ്ഞാൻ കാലവർഷം സജീവമാകും മുമ്പേതന്നെ വെട്ടിനു തുടക്കംകുറിക്കാനുള്ള നീക്കത്തിലാണ് ഉത്പാദകർ. പകൽ താപനില കുറഞ്ഞത് റബർ മരങ്ങളിൽ ഉത്പാദനം വർധിപ്പിക്കും. വൈകാതെ ലാറ്റക്സ് വില്പനയ്ക്കു സജ്‌ജമാക്കുമെന്ന കണക്കുകൂട്ടലിലാണ് ചെറുകിട വ്യവസായികൾ. വാരാന്ത്യം 9,500 രൂപയ്ക്ക് ലാറ്റക്സ് കൈമാറി. നാലാം ഗ്രേഡ് റബർ 12,800 രൂപയിലും അഞ്ചാം ഗ്രേഡ് 12,400 ലുമാണ്.

പല ഭാഗങ്ങളിലും മഴ സജീവമായെങ്കിലും പുലർച്ചെയുള്ള മഴ മാത്രമേ ടാപ്പിംഗിനെ ബാധിക്കൂ. കാലവർഷം മുന്നിൽ കണ്ട് ഒട്ടുമിക്ക തോട്ടങ്ങളിലും കർഷകർ റെയിൻ ഗാർഡുകൾ ഒരുക്കി. ഇതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽവില ഉയർന്നത് റബറിനും നേട്ടമാവും. നിക്ഷേപ താത്പര്യത്തിൽ ടോക്കോമിൽ ഈ വാരം റബർ മികവു കാണിച്ചാൽ അതിന്റെ ചുവടു പിടിച്ച് ഇന്ത്യൻ അവധി നിരക്കുകളും ഉയരാം.

<ആ>കുരുമുളക്

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05ുലുലൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>അധ്യയന വർഷം അടുത്തതോടെ ചെറുകിട കർഷകർ പണത്തിനായി കരുതൽ ശേഖരത്തിൽനിന്ന് കുരുമുളക് വില്പന നടത്തി. ചരക്കു ക്ഷാമത്തിനിടയിൽ മുളകു വരവ് ഒരു വിഭാഗം വാങ്ങലുകാർക്ക് ആശ്വാസമായി. ഇതിനിടെ കാലാവസ്‌ഥയിൽ അനുഭവപ്പെട്ട മാറ്റം അടുത്ത സീസണിലെ വിളവ് മെച്ചപ്പെടുത്തുമെന്ന സൂചനകൾ അന്തർസംസ്‌ഥാന വ്യാപാരികളെ സംഭരണത്തിൽനിന്നു പിന്തിരിപ്പിച്ചു. കുരുമുളകിന് 700 രൂപ കുറഞ്ഞു. അൺ ഗാർബിൾഡ് കുരുമുളക് 69,000 രൂപയിലും ഗാർബിൾഡ് മുളക് 72,000 രൂപയിലുമാണ്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 11,300 ഡോളറിൽനിന്ന് 11,000 ഡോളറായി.


കർണാടകത്തിൽനിന്നു ചരക്ക് വില്പനയ്ക്കിറങ്ങി. കുരുമുളകു ക്ഷാമം കണക്കിലെടുത്താൽ ഉത്പന്നം മികവ് തുടരാം. ജൂലൈയിൽ ഇന്തോനേഷ്യയിൽ വിളവെടുപ്പ് തുടങ്ങും. സെപ്റ്റംബറിൽ ബ്രസീലിലും സീസൺ ആരംഭിക്കും.


<ആ>ഏലം

വരൾച്ച സൃഷ്ടിച്ച ആഘാതത്തിൽനിന്ന് ഏലത്തോട്ടങ്ങൾക്കു തിരിച്ചു വരവ് കാഴ്ചവയ്ക്കാൻ അല്പം കാത്തിരിക്കേണ്ടി വരും. പുതിയ ഏലക്ക വരവ് ശക്‌തിയാർജിക്കാൻ സെപ്റ്റംബർ വരെ വൈകാം. മൂന്ന് മാസക്കാലയളവിൽ ലേല കേന്ദ്രങ്ങളിൽ ലഭ്യത കുറയാം. ഉത്തരേന്ത്യയിൽനിന്ന് ഏലത്തിനു ഡിമാൻഡ് നിലനിന്നു. റംസാൻ വേളയിലെ ഡിമാൻഡ് മുൻനിർത്തി ഗൾഫ് രാജ്യങ്ങൾ ഏലക്കയിൽ താത്പര്യം കാണിക്കാം.

<ആ>വെളിച്ചെണ്ണ

<ശാഴ െൃര=/ിലംശൊമഴലെ/2015ഷമിൗ05രീരരൗിൗേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>നാളികേരോത്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. മില്ലുകാർ വെളിച്ചെണ്ണ വിറ്റഴിക്കാൻ കാണിച്ച തിടുക്കം കൊപ്ര വിലയെയും ബാധിച്ചു. ഈ വാരം എണ്ണയ്ക്ക് പ്രാദേശിക ഡിമാൻഡ് ഉയരും. പിന്നിട്ട വാരം 300 രൂപ കുറഞ്ഞ് വെളിച്ചെണ്ണ 7,600 രൂപയായി. വാരാന്ത്യം കൊപ്ര 5,215 രൂപയിലാണ്. സംസ്‌ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. മഴ തുടങ്ങിയാൽ കൊപ്രക്കളങ്ങളുടെ പ്രവർത്തനം തടസപ്പെടും.

<ആ>ചുക്ക്

ടെർമിനൽ വിപണിയിൽ ചുക്കിന്റെ സ്റ്റോക്ക് കുറവായതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. അറബ് രാജ്യങ്ങൾ റംസാൻ ആവശ്യങ്ങൾക്കുവേണ്ടി ചുക്കിനായി എത്തുമെന്ന കണക്കുകൂട്ടലിലാണ് കയറ്റുമതിക്കാർ. മഴ ആരംഭിക്കുന്നതോടെ ഉത്തരേന്ത്യൻ നഗരങ്ങളിൽനിന്നു ചുക്കിന് ഓർഡർ എത്തും. കൊച്ചിയിൽ വിവിധയിനം ചുക്ക് 16,500–18,000 രൂപയിലാണ്.

<ആ>സ്വർണം

സ്വർണവില പവന് 680 രൂപ ഇടിഞ്ഞു. സംസ്‌ഥാനത്ത് പവൻ 22,200 രൂപയിൽനിന്ന് 21,520ലേക്ക് താഴ്ന്നു. ഒരു ഗ്രാമിന്റെ വില 2,690 രൂപ. അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിനു തളർച്ച. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1,252 ഡോളറിൽനിന്ന് 1,206 വരെ ഇടിഞ്ഞശേഷം വാരാന്ത്യം 1,210 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.