ചരിത്രം സൃഷ്‌ടിക്കാൻ ഫേസ്ബുക്ക്
ചരിത്രം സൃഷ്‌ടിക്കാൻ ഫേസ്ബുക്ക്
Saturday, May 28, 2016 11:35 AM IST
സ്‌ഥാപിച്ച നാൾ മുതൽ ലോകത്തെ മുഴുവൻ കൈയിലെടുത്ത സോഷ്യൽ മീഡിയ സൈറ്റാണ് ഫേസ്ബുക്കും അതിന്റെ സ്‌ഥാപകൻ മാർക് സുക്കർബർഗും. ഇപ്പോഴിതാ വീണ്ടും ഒരു ചരിത്ര ദൗത്യം സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള മൂന്നു ബഹിരാകാശ യാത്രികരുമായി സംസാരിക്കാനൊരുങ്ങുകയാണ്. ജൂൺ ഒന്നിന് ഫേസ്ബുക്ക് ലൈവ് സംവിധാനത്തിലൂടെയായിരിക്കും ആശയവിനിമയം നടക്കുക. ഇക്കാര്യം സ്‌ഥിരീകരിച്ച് നാസ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.


നാസയുടെ ഫേസ്ബുക്ക് പേജിലൂടെ ഈ ഭൂമി–ബഹിരാകാശ ആശയവിനിമയം തത്സമയം കാണാൻ എല്ലാവർക്കും അവസരമുണ്ടായിരിക്കും. 20 മിനിറ്റ് നീളുന്ന സംഭാഷണത്തിൽ ഫേസ്ബുക്ക് ഉപയോക്‌താക്കൾ നാസയുടെ പേജിൽ കുറിക്കുന്ന ചോദ്യങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ടിം കോപ്ര, ജെഫ് വില്യംസ്, ടിം പീക്ക് എന്നിവരോട് സുക്കർബർഗ് ചോദിക്കും. ചില ചോദ്യങ്ങൾ ഇപ്പോൾത്തന്നെ നാസയുടെ ഫേസ്ബുക്ക് പേജിൽ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.