ചെറിയ എൻജിനുള്ള കാറുകളുടെ ഇറക്കുമതിച്ചുങ്കം ശ്രീലങ്ക വെട്ടിക്കുറച്ചു
ചെറിയ എൻജിനുള്ള കാറുകളുടെ ഇറക്കുമതിച്ചുങ്കം ശ്രീലങ്ക വെട്ടിക്കുറച്ചു
Saturday, May 28, 2016 11:35 AM IST
കൊളംബോ: ചെറിയ എൻജിൻ കാറുകൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതി ശ്രീലങ്ക വെട്ടിക്കുറച്ചു. ശ്രീലങ്കൻ ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ 800, 1000 സിസി വാഹനങ്ങൾക്കായിരിക്കും ഇറക്കുമതിച്ചുങ്കത്തിൽ കുറവ് ലഭിക്കുക. അതേസമയം ശക്‌തി കൂടിയ എൻജിനുള്ള കാറുകൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ പുതിയ നികുതി പ്രാബല്യത്തിലായെന്ന് ശ്രീലങ്കയിലെ വാഹന ഇറക്കുമതിക്കാരുടെ അസോസിയേഷൻ അറിയിച്ചു.


നിയമം നടപ്പിലായതിൽ നേട്ടം ഇന്ത്യക്കാണ്. ശ്രീലങ്ക ചെറിയ വാഹനങ്ങൾ കൂടുതലായും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽനിന്നാണ്. മാരുതി വാഗൺ ആർ കാറുകളാണ് പ്രധാനമായും ഇന്ത്യയിൽനിന്നു ശ്രീലങ്കയിലെത്തുന്നത്. അതേസയം ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലെത്തുന്ന മുച്ചക്രവാഹനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.