സഞ്ജയ് വിജയകുമാർ സ്റ്റാർട്ടപ്പ് കൗൺസിൽ ഉപദേഷ്‌ടാവ്
സഞ്ജയ് വിജയകുമാർ സ്റ്റാർട്ടപ്പ് കൗൺസിൽ ഉപദേഷ്‌ടാവ്
Thursday, May 26, 2016 11:27 AM IST
കൊച്ചി: രാജസ്‌ഥാൻ സർക്കാരിന്റെ സ്റ്റാർട്ടപ്പ് കൗൺസിൽ ഉപദേഷ്‌ടാവായി കൊച്ചി സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാറിനെ നിയമിച്ചു. ഇന്ത്യയിലെ ആദ്യ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റാർട്ടപ് വില്ലേജിനെ വികസിപ്പിച്ചത് കണക്കിലെടുത്താണിത്. ഇതേ മാതൃകയിൽ രാജസ്‌ഥാനിലും സ്റ്റാർട്ടപ് സംവിധാനങ്ങൾ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജയിനെ നിയമിച്ചിരിക്കുന്നതെന്നു സ്റ്റാർട്ടപ്പ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.


രാജസ്‌ഥാൻ മുഖ്യമന്ത്രി ചെയർമാനായ കൗൺസിലിൽ മെംബർ സെക്രട്ടറിയും ഒൻപത് അംഗങ്ങളും പതിനൊന്ന് വിദഗ്ധരുമുണ്ട്. വിദഗ്ധരിൽ ഇകൊമേഴ്സ് സ്‌ഥാപനമായ സ്നാപ്ഡീലിന്റെ സിഇഒയും സ്‌ഥാപകനുമായ കുനൽ ബാൽ, ഐസ്പിരിറ്റിന്റെ സ്‌ഥാപകൻ ശരത് ശർമ, മണിപ്പാൽ ഗ്ലോബൽ എജ്യൂക്കേഷൻ ചെയർമാൻ ടിവി മോഹൻദാസ് പൈ, ന്യൂസ്ഹണ്ട് സ്‌ഥാപകനും സിഇഒയുമായ വിരു ഗുപ്ത തുടങ്ങിയവരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.