ഓഹരികൾക്ക് വൻ നേട്ടം
ഓഹരികൾക്ക് വൻ നേട്ടം
Thursday, May 26, 2016 11:27 AM IST
മുംബൈ: നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിൽ ഓഹരിസൂചികകൾ കുതിപ്പു തുടർന്നു. സെൻസെക്സ് ഇന്നലെ 485.51 പോയിന്റ് കയറി 26,366.68ലെത്തി. ഏഴുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. നിഫ്റ്റി 134.75 പോയിന്റ് നേട്ടത്തോടെ 8,069.65ൽ ക്ലോസ് ചെയ്തു.

ഈയാഴ്ച ഇതുവരെ സെൻസെക്സ് 1,066 പോയിന്റും നിഫ്റ്റി 321 പോയിന്റും വർധിച്ചു.

മൺസൂൺ ശക്‌തമാകുമെന്നതും ചരക്കു–സേവനനികുതി ബിൽ വേഗം പാസാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടപാടുകൾ വിലകൂട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.