ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്റെ ലാവണ്ടർ പ്രീമിയം വില്ലകൾ കൈമാറി
Monday, May 2, 2016 12:11 PM IST
കൊച്ചി: പ്രമുഖ ബിൽഡറായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് ഏരൂരിൽ പൂർത്തിയാക്കിയ പ്രീമിയം ലാവണ്ടർ വില്ലകൾ ഉടമകൾക്ക് കൈമാറി. 109 സെന്റ് സ്‌ഥലത്ത് 23 വില്ലകളാണ് ലാവണ്ടറിലുള്ളത്. സ്വിമ്മിംഗ് പൂൾ, കുട്ടികൾക്കായുള്ള പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, കുട്ടികൾക്കുള്ള പ്ലേ ഏരിയ, പാർട്ടികൾ നടത്താൻ സൗകര്യമുള്ള ഗാർഡൻ ഏരിയ, സ്നൂക്കർ ടേബിൾ, ബാഡ്മിന്റൺ കോർട്ട് തുടങ്ങി പ്രീമിയം സൗകര്യങ്ങളോടെ രൂപ കല്പന ചെയ്തതാണ് ഈ വില്ലകൾ. കൊച്ചി സബ് കളക്ടർ സുഹാസ് ശിവണ്ണ ലാവണ്ടർ വില്ലകൾ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ എൻ.പി. നിഷാദ്, ഡയറക്ടർ എൻ.പി. നാഷിദ്, ഡയറക്ടർ എൻ.പി. നൗഷാദ്, ഡയറക്ടർ എൻ.പി. അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.