വിദേശനാണ്യ ശേഖരം പുതിയ റിക്കാർഡിൽ
Saturday, April 30, 2016 12:03 PM IST
മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരം പുതിയ റിക്കാർഡ് കുറിച്ചു. 36150 കോടി ഡോളർ അഥവാ 24,03,975 കോടി രൂപ. ഇതിൽ 1350 കോടി ഡോളർ ഏപ്രിൽ 22ന് അവസാനിച്ച ആഴ്ച വർധിച്ചതാണ്. രൂപയുടെ വിനിമയനിരക്ക് അമിതമായി വർധിക്കാതിരിക്കാൻ വേണ്ടി റിസർവ് ബാങ്ക് ഡോളർ വാങ്ങിക്കൂട്ടുന്നതും ശേഖരം കൂടാൻ കാരണമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.