ഐസിഐസിഐ ബാങ്കിന് വൻ തിരിച്ചടി
ഐസിഐസിഐ ബാങ്കിന് വൻ തിരിച്ചടി
Friday, April 29, 2016 12:14 PM IST
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിനു വൻ തിരിച്ചടി. മാർച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസ കണക്കിൽ അറ്റാദായത്തിൽ 76 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അറ്റാദായം 2,922 കോടി രൂപയിൽനിന്ന് 701.89 കോടിയായി കുറഞ്ഞു. നിഷ്ക്രിയ ആസ്തിയിലുണ്ടായ വർധനയാണ് ബാങ്കിനു തിരിച്ചടിയായത്. നിഷ്ക്രിയ ആസ്തി 24 ശതമാനം വർധിച്ച് 26,221.25 കോടിയായി. ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഇത് 21,149.19 കോടിയായിരുന്നു. പലിശവരുമാനം 6.4 ശതമാനം വർധിച്ച് 5,404.51 കോടി രൂപയായി. നേരത്തെ ഇത് 5079.42 കോടി രൂപയായിരുന്നു.


വായ്പാകുടിശിക വർധിച്ചെങ്കിലും ബാങ്കിന് വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് ഐസിഐസിഐ ബാങ്ക് എംഡി ചാന്ദ കോച്ചാർ പറഞ്ഞു. മൊത്തം വായ്പയിൽ 3.5 ശതമാനം മാത്രമേ കിട്ടാക്കടം വരുന്നുള്ളൂവെന്നും കോച്ചാർ പറഞ്ഞു. ത്രൈമാസ കണക്ക് പുറത്തുവന്നതോടെ ഐസിഐസിഐ ബാങ്കിന്റെ ഓഹരിമൂല്യം 1.48 ശതമാനം ഇടിഞ്ഞ് 236.60 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.