ഇൻഡിഗോയുടെ കൊച്ചി– ചെന്നൈ വിമാന സർവീസ് രണ്ടു മുതൽ
Friday, April 29, 2016 12:14 PM IST
കൊച്ചി: കൊച്ചിയെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ഇൻഡിഗോയുടെ മൂന്നാമത്തെ പ്രതിദിന നോൺസ്റ്റോപ് വിമാന സർവീസ് മേയ് രണ്ടിന് ആരംഭിക്കും. പുലർച്ചെ 4.50ന് കൊച്ചിയിൽനിന്നു പുറപ്പെടുന്ന 6 ഇ 227 വിമാനം രാവിലെ ആറിനു ചെന്നൈയിലെത്തും. നിരക്ക് 2,102 രൂപ. ചെന്നൈയിൽനിന്നു രാത്രി 11നു പുറപ്പെടുന്ന 6 ഇ 228 വിമാനം രാത്രി 12.15ന് കൊച്ചിയിലെത്തും. നിരക്ക് 2,159 രൂപ.


ആഭ്യന്തര യാത്രികരോടുള്ള പ്രതിബദ്ധതയാണു പുതിയ സർവീസിന്റെ പ്രചോദനമെന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പത്രക്കുറിപ്പിൽ പറഞ്ഞു. ഇൻഡിഗോയ്ക്ക് 40 കേന്ദ്രങ്ങളിലേക്ക് 759 വിമാന സർവീസുകൾ ആണുള്ളത്. ഇക്കഴിഞ്ഞ മാർച്ചിലെ കണക്കു പ്രകാരം ഇൻഡിഗോയുടെ വിപണി പങ്കാളിത്തം 38.4 ശതമാനമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.