മാരുതി സുസുകിക്കു നഷ്‌ടം
മാരുതി സുസുകിക്കു നഷ്‌ടം
Tuesday, April 26, 2016 12:07 PM IST
ന്യൂഡൽഹി: മാർച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസ കണക്കെടുപ്പിൽ മാരുതി സുസുകിക്കു തിരിച്ചടി. അറ്റാദായം 11.73 ശതമാനം ഇടിഞ്ഞ് 1,133.60 കോടി രൂപയായി. തലേ വർഷം നാലാം പാദത്തിൽ 1,284.20 കോടി രൂപയായിരുന്നു അറ്റാദായം. പ്രതീക്ഷിച്ചതിലും ഭേദപ്പെട്ട നിലയിലുള്ള കണക്കാണിത്. മൊത്തവരുമാനം 12.34 ശതമാനം വർധിച്ച് 15,305.70 കോടിയായി. നാലാം പാദത്തിൽ 3,60,402 കാറുകൾ മാരുതി വിറ്റു. വളർച്ച 3.9 ശതമാനം. 27,009 കാറുകൾ കയറ്റിയയച്ചു.

2015–16 ധനവർഷം മാരുതിയുടെ മൊത്തം അറ്റാദായം 23.2 ശതമാനം വർധിച്ച് 4,571.4 കോടിയായി. തലേ വർഷം 3,711.2 കോടിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.