ഫെഡറൽ ബാങ്കിന് മാസ്റ്റർ കാർഡ് ഇന്നോവേഷൻ പുരസ്കാരം
ഫെഡറൽ ബാങ്കിന് മാസ്റ്റർ കാർഡ് ഇന്നോവേഷൻ പുരസ്കാരം
Monday, April 25, 2016 12:18 PM IST
കൊച്ചി: ഫെഡറൽ ബാങ്കിനു രണ്ടു വിഭാഗങ്ങളിലായി മാസ്റ്റർ കാർഡ് ഇന്നൊവേഷൻ പുരസ്കാരങ്ങൾ ലഭിച്ചു. ഡെബിറ്റ് കാർഡ് ഇനിഷ്യേറ്റീവ്സ്, അക്വയറിംഗ് ബിസിനസ് ഇനിഷ്യേറ്റീവ്സ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ ലഭിച്ചത്. ഇടപാടുകാർക്കായി ആരംഭിച്ച സോഫ്റ്റ് പിൻ സൗകര്യമാണ് ഡെബിറ്റ് കാർഡ് ഇനിഷ്യേറ്റീവ്സ് വിഭാഗത്തിൽ പുരസ്കാരം നേടിക്കൊടുത്തത്.

ശാഖകളിൽ പോകാതെതന്നെ ബാങ്കിന്റെ 1500ൽപരം എടിഎമ്മുകൾ വഴി പിൻ നമ്പർ സജ്‌ജീകരിക്കാനും ഡെബിറ്റ് കാർഡുകൾ ആക്ടിവേറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഫെഡറൽ ബാങ്കിന്റെ ഈസി പെയ്മെന്റ്സ് ഫീ പെയ്മെന്റ് പോർട്ടലിനാണ് അക്വയറിംഗ് ബിസിനസ് ഇനിഷ്യേറ്റീവ് വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്. ഈ സേവനം സബ്സ്ക്രൈബ് ചെയ്യുന്ന ഏതൊരു സ്‌ഥാപനത്തിനും ബാങ്ക് ശാഖ വഴിയുള്ള സാധാരണ പണമടയ്ക്കൽ കൂടാതെ ഓൺലൈൻ വഴിയുള്ള പണമടയ്ക്കലിനു സൗകര്യം ലഭ്യമാണ്.


പൂനയിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്കിനുവേണ്ടി പൂന റീജണൽ മേധാവിയും എജിഎമ്മുമായ കെ.എം. ജോസ്, മാസ്റ്റർ കാർഡ് സൗത്ത് ഏഷ്യ മേധാവി വികാസ് വർമയിൽനിന്നു പുരസ്കാരങ്ങൾ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.