മൊബൈൽ ആപ്പുമായി ഇത്തിഹാദ് എയർവെയ്സ്
Monday, April 25, 2016 12:18 PM IST
കൊച്ചി: യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവെയ്സ് യാത്രകൾ മാനേജ് ചെയ്യാൻ സഹായിക്കുന്ന ഐഫോൺ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മേയ് 30നു മുമ്പ് ആപ്പിലൂടെ നടത്തുന്ന ബുക്കിംഗുകൾക്ക് ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഡിസ്കൗണ്ടും ലോയൽറ്റി പ്രോഗ്രാമായ ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് 250 ബോണസ് പോയിന്റുകളും ലഭിക്കും. ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ്, ചെക്ക് ഇൻ, ഫ്ളൈറ്റ് സ്റ്റാറ്റസ് തുടങ്ങിയവ അറിയാം. ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കുന്നതിൽ ഇത്തിഹാദ് എയർവെയ്സ് പ്രതിജ്‌ഞാബദ്ധരാണെന്ന് ചീഫ് കമേർഷ്യൽ ഓഫീസർ പീറ്റർ ബാംഗാർട്ടനർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.