കടപ്പത്രം പുറപ്പെടുവിക്കും
Saturday, April 23, 2016 12:10 PM IST
തിരുവനന്തപുരം: ഓപ്പൺ മാർക്കറ്റ് ബോറോയിംഗ് പദ്ധതിപ്രകാരം 500 കോടി രൂപ സമാഹരിക്കുന്നതിനായി സംസ്‌ഥാന സർക്കാർ കടപ്പത്രം പുറപ്പെടുവിക്കും. 26ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ കടപ്പത്രങ്ങളുടെ ലേലം നടക്കും. 26ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോർ ബാങ്കിംഗ് സൊല്യൂഷൻ (ഇ–കുബേർ) സംവിധാനത്തിൽ ഇലക്ട്രോണിക് ഫോർമാറ്റിൽ ലേലത്തിനുളള ബിഡുകൾ സമർപ്പിക്കാം.

മത്സരാധിഷ്ഠിത ബിഡുകൾ രാവിലെ 10.30നും ഉച്ചയ്ക്ക് 12നും ഇടയിലും മത്സരാധിഷ്ഠിതമല്ലാത്തവ രാവിലെ 10.30നും 11.30നും ഇടയിലും സമർപ്പിക്കാം. 10 വർഷ കാലാവധിയുളളതാണു കടപ്പത്രങ്ങൾ. വികസന പദ്ധതികൾക്കായാണു പണം സമാഹരിക്കുന്നത്. വിശദാംശങ്ങൾ അടങ്ങിയ 22ലെ ടട1/127/2016–എശി വിജ്‌ഞാപനം ധനകാര്യവകുപ്പിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ളശിമിരല.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.