റിലയൻസിനു റിക്കാർഡ് അറ്റാദായം
റിലയൻസിനു റിക്കാർഡ് അറ്റാദായം
Friday, April 22, 2016 12:22 PM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് എട്ടു വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ അറ്റാദായം. പെട്രോളിയം വില കുറഞ്ഞപ്പോൾ ശുദ്ധീകരണത്തിലും പെട്രോകെമിക്കലുകളിലും ലാഭം വർധിച്ചു.

ജനുവരി–മാർച്ചിലെ അറ്റാദായം 7,398 കോടി രൂപയായി. തലേ വർഷം ഇതേ കാലത്തേക്കാൾ 16 ശതമാനം അധികമാണിത്. പ്രതിഓഹരി വരുമാനം (ഇപിഎസ്) 25.1 രൂപയായി. ഓരോ വീപ്പ ക്രൂഡ് ഓയിൽ സംസ്കരിച്ചപ്പോഴും 10.8 ഡോളറായിരുന്നു റിലയൻസിന്റെ ലാഭം.

2015–16ലെ മൊത്തം അറ്റാദായം 27,630 കോടി രൂപ എന്ന റിക്കാർഡ് കുറിച്ചു. ഓഹരി ഒന്നിന് 93.1 രൂപ വരുമിത്. തലേ വർഷത്തേക്കാൾ 17.2 ശതമാനം കൂടുതലാണിത്. മൊത്തം വിറ്റുവരവ് 23.8 ശതമാനം താണ് 2,96,091 കോടി രൂപ ആയപ്പോഴാണ് അറ്റാദായത്തിലെ ഈ വർധന.


റിലയൻസ് റീട്ടെയിലിന് 3,245 കടകളിലായി 235 കോടി രൂപയേ മൊത്തലാഭമുള്ളൂ. 86,033 കോടിരൂപ പണമിച്ചമുള്ള കമ്പനിയുടെ ആകെ കടം 1,81,079 കോടി രൂപയാണെന്നു ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.