2050ൽ ജീവിക്കാൻ വെള്ളം ഇറക്കുമതി ചെയ്യേണ്ടിവന്നേക്കാം
Friday, April 22, 2016 12:22 PM IST
മുംബൈ: കേൾക്കുമ്പോൾ അതിശയോക്‌തി തോന്നുമെങ്കിലും സമീപകാലത്ത് അന്തരീക്ഷതാപനില ക്രമാതീതമായി ഉയരുകയാണ്. ദിവസേന ശരാശരി 3,120 ലിറ്റർ ഭൂഗർഭജലമാണ് ഒരാളിലൂടെ കുറയുന്നത്. ഭൂഗർഭജലത്തിന്റെ പ്രതിദിന ലഭ്യത 2001ൽ 14,180 ലിറ്ററായിരുന്നെങ്കിൽ ഇപ്പോഴിത് 5,120 ലിറ്റർ മാത്രമാണ്. അതായത് 35 ശതമാനം കുറവ്. 1991ൽ 1951ലുണ്ടായിരുന്ന വെള്ളത്തിന്റെ പകുതിയായി കുറഞ്ഞിരുന്നു. 2015 ആകുമ്പോഴേക്കും നിലവിലുള്ള 5,120 ലിറ്ററിന്റെ 25 ശതമാനം മാത്രമായി കുറയുമെന്നാണു വിലയിരുത്തൽ.

കേന്ദ്ര ഭൂഗർഭജലകുപ്പിന്റെ പഠനത്തിൽ, 2050 ആകുമ്പോഴേക്കും ജലത്തിന്റെ അളവ് 22 ശതമാനമായി കുറയുമെന്നാണു പറയുന്നത്. കുളങ്ങൾ, തടാകങ്ങൾ, കിണർ എന്നിവകളിലെ ജലസംരക്ഷണം ക്രമാതീതമായി താഴുന്നു. പരിസ്‌ഥിതി നശീകരണമാണ് ഇക്കാരണങ്ങൾക്കു പ്രധാന കാരണം. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നില്ല. രാജ്യത്തിന്റെ അതിവേഗ വളർച്ച ഭൂഗർഭജലത്തിന്റെ അളവ് കുറച്ചുവെന്ന് കേന്ദ്ര ഭൂഗർഭ ജലകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.


രാജ്യത്തെ 50 ശതമാനം നഗരജലസേചന സംവിധാനവും അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വർധിച്ചുവരുന്ന ജനസംഖ്യയിൽ ജലത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു. പക്ഷേ, ജലലഭ്യത താഴേക്കാണ്. ഇക്കാരണത്താൽ ഒരു പക്ഷേ ഭാവിയിൽ ജലം ഇറക്കുമതി ചെയ്യേണ്ടിവന്നേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.