സ്വർണവില താഴോട്ട്
സ്വർണവില താഴോട്ട്
Friday, April 22, 2016 12:22 PM IST
ലണ്ടൻ: ഒരാഴ്ച കയറ്റത്തിലായിരുന്ന സ്വർണവില ഇന്നലെ താണു. ഔൺസി(31.1 ഗ്രാം)ന് ഒന്നരശതമാനം താണ് 1230 ഡോളറിനു താഴെയെത്തി ഇന്നലെ വില. തലേന്ന് 1249 ഡോളറായിരുന്നു.

മുംബൈയിൽ സ്റ്റാൻഡാർഡ് സ്വർണം 10 ഗ്രാം 195 രൂപ താണ് 29355 രൂപയായിരുന്നു. എന്നാൽ കേരളത്തിൽ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.