മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന് സെബി അനുമതി
Friday, February 12, 2016 12:09 AM IST
കൊച്ചി: മഹീന്ദ്ര ഫിനാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനു മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് നടത്തിപ്പിനു ലൈസന്‍സ് ലഭിച്ചു. ഗ്രാമീണ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുക എന്ന കമ്പനിയുടെ ലക്ഷ്യത്തിനനുസരണമായി ഭാവി സാമ്പത്തിക ഭദ്രതയ്ക്കു സഹായകമായ നൂതനമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നു മഹീന്ദ്ര ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ രമേഷ് അയ്യര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.


വികസനോന്മുഖ സമീപനത്തിലൂടെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേക പരിശീലനം ലഭിച്ച അഡ്വൈസര്‍മാരുടെ സഹായത്തോടെ മികവാര്‍ന്ന സാമ്പത്തിക ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നു മഹീന്ദ്ര ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. രവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.