എം.ജി. ജോര്‍ജ് മുത്തൂറ്റിന് മണിപ്പാല്‍ വാഴ്സിറ്റി അവാര്‍ഡ്
എം.ജി. ജോര്‍ജ് മുത്തൂറ്റിന് മണിപ്പാല്‍ വാഴ്സിറ്റി അവാര്‍ഡ്
Friday, February 12, 2016 12:09 AM IST
കൊച്ചി: മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ഡിസ്റിംഗ്യുഷ്ഡ് അലുമ്നസ് അവാര്‍ഡ് 2015 മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റിനു സമ്മാനിച്ചു. 1966ലാണ് മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ജോര്‍ജ് മുത്തൂറ്റ് ബിരുദമെടുത്തത്. തുടര്‍ന്നു കുടുംബ ബിസിനസില്‍ പ്രവേശിച്ച ജോര്‍ജ് 1979ല്‍ ഇതിന്റെ മാനേജിംഗ് ഡയറക്ടറും 1993ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെര്‍മാനുമായി. ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍ വിവിധ എക്സിക്യൂട്ടീവ് മാനേജ്മെന്റ് കോഴ്സുകളിലും ജോര്‍ജ് പങ്കെടുത്തിട്ടുണ്ട്.


മുത്തൂറ്റ് ഗ്രൂപ്പ് സൃഷ്ടിച്ചെടുക്കുന്നതിലും അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഗ്രൂപ്പിനെ വളര്‍ത്തിയെടുക്കുന്നതിലും നല്കിയിട്ടുള്ള സംഭാവനകള്‍ക്കുള്ള അംഗീകരമാണ് ഈ അവാര്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.