സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്നു വാണിജ്യമന്ത്രാലയം
സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്നു വാണിജ്യമന്ത്രാലയം
Friday, November 27, 2015 11:11 PM IST
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്ന കാര്യത്തില്‍ ധനകാര്യമന്ത്രാലയം തീരുമാനമെടുക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍. ഇറക്കുമതിച്ചുങ്കം കുറയ്ക്കുകവഴി ആഭരണമേഖലയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇറക്കുമതിച്ചുങ്കം സ്വര്‍ണാഭരണമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനാലാണ് ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ചതെന്നു മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


ഇന്ത്യന്‍ ആഭരണമേഖലയ്ക്ക് ആഗോളതലത്തില്‍ മത്സരിക്കാനു ള്ള കെല്പില്ല. പത്തു ശതമാനം ഇറക്കുമതിച്ചുങ്കമുള്ളതാണ് കാരണം. ഏതായാലും കറന്റ് അക്കൌണ്ട് ഡെഫിസിറ്റ് പരിശോധിച്ച ശേഷം തീരുമാനം എടുക്കണമെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍-ഒക്ടോബര്‍ കാലയ ളവില്‍ കയറ്റുമതി 17.62 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.