ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Friday, November 27, 2015 11:09 PM IST
കൊല്ലം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ മെഗാ സീസണ്‍ ഒമ്പ തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒ ന്നിന്. ചടങ്ങ് വര്‍ണാഭമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍, ജനുവരി മാസ ങ്ങളിലായി നടക്കുന്ന വ്യാപാരോ ത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് കൊല്ലം വേദിയാകു ന്നത് ആദ്യമായിട്ടാണെന്ന് ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് അറിയിച്ചു. കന്റോണ്‍മെന്റ് ഗ്രൌണ്ടില്‍ ഉദ്ഘാടന വേദിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

എ.എ. അസീസ് എംഎല്‍എ വര്‍ക്കിംഗ് ചെയര്‍മാനും കൊല്ലം ജില്ലാ കളക്ടര്‍ കണ്‍വീനറുമായ സംഘാടക സമിതി ഉദ്ഘാടന ചടങ്ങുകള്‍ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തന ങ്ങള്‍ നടത്തിവരുന്നു. വിവിധ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങും തുടര്‍ന്നുള്ള കലാപരിപാടികളും വീക്ഷിക്കുന്നതിനുള്ള പ്രവേശനം സൌജന്യ പാസ് മുഖേനയാണ്. 27, 28 തീയതികളിലായി ഇവയുടെ വിതരണം പൂ ര്‍ത്തിയാക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍, മാധ്യമങ്ങളുടെ ഓഫീസുകള്‍, വ്യാപാര സംഘടനകള്‍ ജനപ്രതിനിധികള്‍ ജികെഎസ്എഫ് സ്പോണ്‍സര്‍മാര്‍ എന്നിവരിലൂടെ സൌജന്യ പാസ് വിതരണം ചെയ്യും. 30നു സൌജന്യ പാസ് വിതരണത്തിന് ഒരു പൊതു കൌണ്ടര്‍ കൂടി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്െടന്നു ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ പ്രചാരണാര്‍ഥം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി അത്യാകര്‍ഷകമായ ഒരു കിറ്റി ഷോ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 28, 29 തീയതികളിലായി അവതരിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം 27ന് കൊല്ലത്ത് നടക്കുമെന്ന് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.


ജികെഎസ്എഫിന്റെ വെബ് ഹൌസ് തുറന്നു

തിരുവനന്തപുരം: ജികെഎസ് എഫ് മെഗാ സീസണ്‍ ഒമ്പതിന്റെ സംപൂര്‍ണ വെബ് ഹൌസ് ംംം.ഴൃമിറസലൃമഹമവീുുെശിഴ.രീാ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. ജി കെ എസ് എഫ് ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍, സ്റേറ്റ് കോഓര്‍ഡിനേറ്റര്‍ വി. വിജയന്‍, അപ്സാള്‍ട്ട് സി ഇ ഒ ആര്‍.പി. രജു, അപ്സാള്‍ട്ട ഡയറക്ടര്‍ വി.എസ്. അനു എന്നിവര്‍ സംബന്ധിച്ചു.

ഷോപ്പിംഗ് ഫെസ്റിവലുമായി ബന്ധപ്പെട്ട സംപൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന ഈ വെബ് സൈറ്റില്‍ ടെക്നോപാര്‍ക്ക് സംരംഭമായ അപ്സാള്‍ട്ട് ഗ്രൂപ്പാണ് സൌജന്യമായി തയാറാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. ജി കെ എസ് എഫ് നടപ്പിലാക്കുന്ന അവര്‍ക്കായി നമുക്കു വാങ്ങാം പദ്ധതിയുടെ വിവരങ്ങളും ലിങ്കും വെബിലൂടെ ലഭിക്കും.

രജിസ്റര്‍ ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങളുടെ ഫോട്ടോയും മറ്റ് വിവരങ്ങളും സ്വന്തം മൊബൈലിലൂടെ അപ്ലോഡ് ചെയ്യാനുള്ള സൌകര്യം വെബ് ഹൌസ് ഒരുക്കിയിട്ടുണ്ട്.

കൂടാതെ പ്രീമിയം ഷോപ്പില്‍ നിന്നും വാങ്ങുന്ന ബില്ലുകളുടെ നമ്പറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനുള്ള അവസരം വെബ് ഹൌസ് നല്‍കും. വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. ജി കെ എസ് എഫിന്റെ എല്ലാ വിവരങ്ങളും ടോള്‍ ഫ്രീ നമ്പറില്‍ (1800 1234573) നിന്നും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.