രണ്ടു സ്പെക്ട്രം വീഡിയോകോണ്‍ ഐഡിയയ്ക്കു വിറ്റു
Thursday, November 26, 2015 11:35 PM IST
ന്യൂഡല്‍ഹി: വീഡിയോകോണ്‍ രണ്ടു സ്പെക്ട്രം ഐഡിയയ്ക്കു വിറ്റു. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ഭാഗത്തെയും സ്പെക്ട്രങ്ങളാണ് വീഡിയോകോണ്‍ വിറ്റത്. 3,310 കോടി രൂപയ്ക്കായിരുന്നു വില്പന. മധ്യപ്രദേശിലെയും ഹരിയാനയിലെയും സ്പെക്ട്രങ്ങള്‍ വാങ്ങാനുള്ള കരാ

റും ഐഡിയ ഒപ്പുവച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ സ്പെക്ട്രം കൈമാറ്റ വ്യവസ്ഥിതിക്ക് ഇളവ് നല്കിയതിനുശേഷം നടക്കുന്ന ആദ്യ ഇടപാടാണിത്. നാല് സ്പെക്ട്രങ്ങള്‍ കൈമാറാന്‍ തീരുമാനമായതിനുശേഷം ബീഹാറിലെയും യുപിയിലെയും സ്പെക്ട്രങ്ങള്‍ വിറ്റഴിക്കാനും വീഡിയോകോണ്‍ പദ്ധതിയിട്ടിട്ടുണ്ട്. വാങ്ങിയ സ്പെക്ട്രം സര്‍ക്കിളിനുള്ളില്‍ വൈകാതെതന്നെ 4ജി സേവനം ഐഡിയ ആരംഭിക്കുമെന്നാണറിയുന്നത്. ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് സ്പെക്ട്രങ്ങള്‍ വില്‍ക്കുന്നതെന്നാണ് വീഡിയോകോണ്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.