ഇ- ബാങ്കിംഗ് ജീവനക്കാരുടെ എണ്ണം കുറയില്ല: ആന്ധ്ര ബാങ്ക്
ഇ- ബാങ്കിംഗ് ജീവനക്കാരുടെ എണ്ണം കുറയില്ല: ആന്ധ്ര ബാങ്ക്
Wednesday, November 25, 2015 11:26 PM IST
കാക്കിനട: ഇ- ബാങ്കിംഗ് സംവിധാനം തൊഴില്‍ മേഖലയെ ബാധിക്കുമെന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് ആന്ധ്രാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജിത് കുമാര്‍. ആന്ധ്രാ ബാങ്കിന്റെ ഏറ്റവും പുതിയ പദ്ധതിയായ ഇ- ബാങ്കിംഗ് സെന്ററുകള്‍ ബാങ്കിംഗ് മേഖലയിലെ തൊഴില്‍ രംഗത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക ശക്തമായിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ആശങ്ക അനാവശ്യമാണെന്നും ഈ വര്‍ഷം 500 പേരെ പുതുതായി നീയമിച്ചിട്ടുണ്െടന്നും അദ്ദേഹം അറിയിച്ചു. ഇ- ബാങ്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


നിയമനം തുടര്‍ച്ചയായ പ്രക്രിയയാണ്. അതും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും തമ്മില്‍ ബന്ധിപ്പിക്കാനാവില്ല. പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് മനുഷ്യനും ഉപകരണങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ പണം, ചെക്ക് എന്നിവ ഉപയോഗിക്കുക, പണം പിന്‍വലിക്കുക, പാസ്ബുക്ക് നവീകരിക്കുക തുടങ്ങിയവയ്ക്കാണ് ഇ- ബാങ്കിംഗ് സംവിധാനത്തിന്റെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.