വ്യവസായവളര്‍ച്ച കൂടി; ചില്ലറവിലയും
Tuesday, October 13, 2015 10:55 PM IST
ന്യൂഡല്‍ഹി: വ്യവസായ ഉത്പാദനസൂചിക (ഐഐപി) മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. അതേസമയം ചില്ലറവിലകള്‍ കയറുകയാണെന്ന് ഉപഭോക്തൃവില സൂചിക കാണിച്ചു.

ഓഗസ്റിലെ ഐഐപി 6.4 ശതമാനം വളര്‍ച്ച കാണിച്ചു. യന്ത്രസാമഗ്രികളുടെ നിര്‍മാണത്തില്‍ 21.8 ശതമാനം വളര്‍ച്ച കാണിച്ചതടക്കം ഫാക്ടറിമേഖലയില്‍ 6.9 ശതമാനം വളര്‍ച്ച ഉണ്ടായതാണ് ഈ നേട്ടത്തിനു കാരണം. കഴിഞ്ഞവര്‍ഷം ഓഗസ്റിലെ വളര്‍ച്ച വെറും 0.4 ശതമാനമായിരുന്നത് ഇക്കൊല്ലം വളര്‍ച്ച മെച്ചമാണെന്നു കാണിക്കാന്‍ സഹായിച്ചു.


ജൂലൈയിലെ ഐഐപി വളര്‍ച്ച 4.2 ശതമാനത്തില്‍നിന്നു 4.1 ശതമാനമായി പുതുക്കി. ഖനനം, വൈദ്യുതി ഉത്പാദനം എന്നിവയില്‍ വളര്‍ച്ച മെച്ചമായിട്ടില്ല.ചില്ലറവിലക്കയറ്റം സെപ്റ്റംബറില്‍ 4.41 ശതമാനം കയറി. ഓഗസ്റില്‍ 3.74 ശതമാനമായിരുന്നു കയറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.