മേയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഇക്കോ ടോയ്ലറ്റുമായി മലയാളി
മേയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഇക്കോ ടോയ്ലറ്റുമായി മലയാളി
Saturday, October 10, 2015 11:20 PM IST
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രവാസി മലയാളി വികസിപ്പിച്ചെടുത്ത ഇക്കോ ടോയ്ലെറ്റുകള്‍ കേരളത്തിലുമെത്തുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും പിന്തുണയോടെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇവ വ്യാപകമായി സ്ഥാപിക്കാനാണു നീക്കമെന്നു മലയാളിയും ഗുജറാത്തിലെ വ്യവസായിയുമായ ഹരി പി. നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഷങ്ങളായി അഹമ്മദാബാദില്‍ എന്‍ജിനിയറിംഗ് കമ്പനികള്‍ നടത്തുന്ന ഹരി തിരുവനന്തപുരം സ്വദേശിയാണ്. ഓട്ടോമാറ്റിക് ഫ്ളോര്‍ കല്‍നിംഗ്, ഓട്ടോമാറ്റിക് ക്ളോസെറ്റ്, ചൂട് നിയന്ത്രിക്കാനുള്ള പഫ് ഇന്‍സുലേഷന്‍, എല്‍ഇഡി ലൈറ്റുകള്‍, വെന്റിലേഷന്‍, പുറത്ത് കളര്‍ കോട്ടിംഗ് ഗാല്‍വനൈഡ് ഷീറ്റ്, തുടങ്ങിയവയാണ് ഇക്കോ ടോയ്ലെറ്റിന്റെ പ്രത്യേകതകള്‍. ഹരിയുടെ ഉടമസ്ഥതയിലുള്ള ക്രസന്‍സ് ടെക് കമ്പനിയാണ് ഇക്കോ ടോയ്ലെറ്റുകള്‍ നിര്‍മിക്കുന്നത്. ടോയ്ലറ്റുകള്‍ക്കൊപ്പം പൂര്‍ണമായും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ആരോ പ്ളാന്റില്‍നിന്നും പുറന്തള്ളുന്ന വെള്ളം ഇക്കോ ടോയ്ലറ്റിലും ഉപയോഗിക്കാന്‍ കഴിയും.

ഇ- ടോയ്ലെറ്റിന്റെ ഇന്ത്യയിലെ വിതരണച്ചുമതല മലയാളിയും ഗുജറാത്തിലെ വ്യവസായിയുമായ ഹരി ഉണ്ണിത്താന്റെ ഉടമസ്ഥതയിലുള്ള പ്യുവര്‍ സിപ്പ് കമ്പനിയാണ് ഇന്ത്യയിലെ വിതരണ ചുമതല. കേസരി സ്മാരക ട്രസ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഹരി പി.നായര്‍, ഹരി ഉണ്ണിത്താന്‍, രാജന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.


മലേഷ്യന്‍ മോട്ടോ ജിപി കാണാന്‍ 8,119 രൂപയുടെ പാക്കേജ്കണ്ണൂര്‍: മലേഷ്യയില്‍ 24, 25 തീയതികളില്‍ നടക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഗ്രാന്‍ഡ് പ്രിക്സ് റേസിംഗ് മത്സരം (മോട്ടോ ജിപി-2015) കാണാന്‍ മലേഷ്യന്‍ ടൂറിസം ബോര്‍ഡ് ദക്ഷിണേന്ത്യക്കാര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. മൂന്നു പകലും രണ്ടു രാത്രിയും ഉള്‍പ്പെടുന്ന പാക്കേജിന് 8,199 രൂപയാണ് ചാര്‍ജ്. രണ്ടു ദിവസത്തെ ത്രീസ്റാര്‍ ഹോട്ടല്‍ താമസവും മത്സരത്തിന്റെ ടിക്കറ്റും ക്വലാലംപൂര്‍ സിറ്റി ടൂറും പാക്കേജില്‍ ഉള്‍പ്പെടുന്നു.

വിമാനയാത്രാ ചെലവ് പാക്കേജില്‍ ഉള്‍പ്പെടില്ല. എന്നാല്‍, ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷമുള്ള യാത്രകളുടെ ചെലവ് ടൂറിസം മലേഷ്യ വഹിക്കും. ഉത്സവങ്ങളുടെ വര്‍ഷമായി ടൂറിസം മലേഷ്യ ഈ വര്‍ഷം കൊണ്ടാടുന്നതിന്റെ ഭാഗമായിട്ടാണു പ്രത്യേക പാക്കേജ്. മലേഷ്യയിലെ സെപാംഗ് റേസിംഗ് ഗ്രൌണ്ടിലാണു മോട്ടോ ജിപി മത്സരം നടക്കുന്നത്. 25നാണ് ഫൈനല്‍. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഫോര്‍മുല ഗ്രാന്‍ഡ് പ്രിക്സ് കാറോട്ടമത്സരം കാണാന്‍ ഇന്ത്യയില്‍നിന്ന് 2,000 പേര്‍ മലേഷ്യയിലെത്തിയിരുന്നു. കൊച്ചിയിലെ പ്രികോള്‍ ട്രാവല്‍ ഏജന്‍സി മുഖേന പാക്കേജ് ബുക്ക് ചെയ്യാം. ഫോണ്‍: 0484 4047272.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.