തോട്ടം വ്യവസായത്തെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ വേണം: സിഐഐ
Wednesday, October 7, 2015 12:07 AM IST
കൊച്ചി: പ്രതിസന്ധിയിലായ തോട്ടം വ്യവസായത്തെ രക്ഷിക്കുന്നതിനായി ഉന്നതതല ഇടപെടല്‍ വേണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ).

കേരളത്തിലെ തോട്ടം മേഖല നിരവധി പ്രശ്നങ്ങളാല്‍ കലുഷിതമാണെന്നു സിഐഐ കേരള ചെയര്‍മാന്‍ ഹരികൃഷ്ണന്‍ നായര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തു നല്‍കുന്ന പ്രധാനമേഖലകളില്‍ ഒന്നാണു തോട്ടം. അതുകൊണ്ടുതന്നെ ഈ മേഖലയ്ക്കു മതിയായ ഊന്നല്‍ നല്‍കണം. രാജ്യത്തെ തോട്ടം ഉത്പന്നങ്ങളില്‍ പ്രധാന ഭാഗവും കേരളത്തില്‍ നിന്നാണ്.


അതുകൊണ്ടുതന്നെ പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കുന്നതിനായി ബന്ധപ്പെട്ടവരെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തോട്ടം വ്യവസായത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കണം. തൊഴില്‍പ്രശ്നം സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹരിക്കണം.

പ്രതിസന്ധിയിലായ വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നികുതി ഘടനയിലടക്കം ഇളവുകള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.