ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ലോകത്തില്‍ ഏറ്റവും കൂടിയ വളര്‍ച്ചയുണ്ടാകും: ഐഎംഎഫ്
ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ലോകത്തില്‍ ഏറ്റവും കൂടിയ വളര്‍ച്ചയുണ്ടാകും: ഐഎംഎഫ്
Wednesday, October 7, 2015 12:06 AM IST
ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യമാകും ഇന്ത്യയെന്ന് അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്).

ഈ വര്‍ഷം 7.3 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നു ഐഎംഎഫ് പറയുന്നു. കേന്ദ്ര ധനമന്ത്രാലയം 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് അവകാശപ്പെട്ടതിനു പിറ്റേന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

ജൂലൈയില്‍ ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട് ലുക്കില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമാകുമെന്നാണ് പറഞ്ഞിരുന്നത്. ആഗോള തലത്തില്‍ ഉത്പന്നങ്ങളുടെ വിലയിടിയുകയും ചൈനയുടെ വളര്‍ച്ച കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഐഎംഎഫിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. 2016- 17ലേക്ക് 7.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് ഉണ്ടാകുകയെന്ന് ഐഎംഎഫ് പറയുന്നു.


2020ഓടെ 7.7 ശതമാനം വളര്‍ച്ച പുലര്‍ത്തുന്ന ഇന്ത്യ വലിയ സമ്പദ്ഘടനകളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച തോത് കാണിക്കുന്ന രാജ്യമാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.