ഇന്ത്യയിലേക്കു തിരികെ വരാന്‍ താത്പര്യമില്ലെന്നു പ്യൂഷോ
Tuesday, October 6, 2015 11:26 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ താത്പര്യമില്ലെന്നു പ്രമുഖ വാഹനനിര്‍മാതാക്കളായ പിഎസ്എ പ്യൂഷോ സിട്രോണ്‍ വെളിപ്പെടുത്തി. പ്യൂഷോയും ടാറ്റ മോട്ടേഴ്സുമായി കൈകോര്‍ത്ത് ഇന്ത്യന്‍ വിപണിയില്‍ വാഹനങ്ങളിറക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ശരിയല്ലെന്നു വെളിപ്പെടുത്തിയാണ് പ്യൂഷോ രംഗത്തെത്തിയത്. രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം 2011ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കു തിരിച്ചുവരാന്‍ പ്യൂഷോ ശ്രമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.