ദുബായിലേക്കു പറക്കാം വെറും 4,999 രൂപയ്ക്ക്
Tuesday, October 6, 2015 11:24 PM IST
ന്യൂഡല്‍ഹി: കോഴിക്കോട്ടുനിന്നും ദുബായിലേക്ക് ഇനി പറക്കാം വെറും 4,999 രൂപയ്ക്ക്. കുറഞ്ഞനിരക്കില്‍ യാത്ര എളപ്പമാക്കുന്ന പുതിയ പദ്ധതി ഇന്നലെ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. കോഴിക്കോടുനിന്നും അമൃത്സറില്‍നിന്നുമാണ് പുതിയ നിരക്കില്‍ ദുബായിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് സ്പൈസ്ജെറ്റ് ആരംഭിക്കുക. നവംബര്‍ 15 മുതല്‍ സര്‍വീസ് തുടങ്ങും. കോഴിക്കോട്ടുനിന്ന് എല്ലാദിവസവും അമൃത്സറില്‍നിന്ന് ആഴ്ചയില്‍ ആറു ദിവസവുമാണ് സര്‍വീസ് ഉണ്ടായിരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.