കുറ്റൂക്കാരന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓട്ടോമോട്ടീവ് സര്‍വീസസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കുറ്റൂക്കാരന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓട്ടോമോട്ടീവ് സര്‍വീസസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Sunday, October 4, 2015 11:17 PM IST
കൊച്ചി: ഓട്ടോമൊബൈല്‍ രംഗത്ത് ഏറ്റവും കൂടുതല്‍ അഭ്യസ്ഥവിദ്യരെ പരിശീലിപ്പിക്കുന്ന കുറ്റൂക്കാരന്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനം ശ്ളാഘനീയമെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഡോ. ഇന്ദ്രജിത്ത് സിംഗ് ഐഎഎസ്. കേരള പിന്നോക്ക വിഭാഗ വികസന വകുപ്പും കുറ്റൂക്കാരന്‍ ഇന്‍സ്റിറ്റ്യൂട്ടൂം സംയുക്തമായി നടപ്പാക്കിയ തൊഴില്‍ ഉറപ്പ് ആറു മാസ ഓട്ടോമോട്ടീവ് സര്‍വീസസ് പ്രോഗ്രാമിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിജയകരമായി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 24 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിവിധ ഓട്ടോമോട്ടിവ് കമ്പനികളിലേക്കുള്ള നിയമന ഉത്തരവിന്റെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

ചടങ്ങില്‍ ഒബിസി ഡയറക്ടര്‍ കെ.എ. ജോഷി, ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, കുറ്റൂക്കാരന്‍ ഇസ്റിറ്റ്യൂട്ട് ഡയറക്ടര്‍ തോമസ് സ്റ്റീഫന്‍, അക്കാഡമിക് ഹെഡ് ഡോ. പ്രസന്ന, പ്രിന്‍സിപ്പല്‍ രാജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.