കാത്തലിക് സിറിയന്‍ ബാങ്ക് ശാഖകള്‍ വഴി ഐസിഐസിഐ ലൊംബാര്‍ഡ് ഉത്പന്നങ്ങള്‍
Friday, September 4, 2015 11:23 PM IST
കൊച്ചി: കാത്തലിക് സിറിയന്‍ ബാങ്കിന്റെ കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങിളിലെ ഇടപാടുകാര്‍ക്ക് രാജ്യത്തെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡിന്റെ ജനറല്‍ ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ ബാങ്കിന്റെ ശാഖകള്‍ വഴി ലഭ്യമാക്കാന്‍ ധാരണയായി.

ദക്ഷിണേന്ത്യയിലും പശ്ചിമേന്ത്യയിലും നല്ല സാന്നിധ്യമുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് രാജ്യമൊട്ടാകെ 431 ശാഖകളും 16.1 ലക്ഷം ഇടപാടുകാരുമുണ്ട്. 94 വര്‍ഷത്തെ ബാങ്കിംഗ് പാരമ്പര്യമുള്ള ബാങ്കിന് രാജ്യത്തെ 15 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലും ശാഖകളുണ്ട്. റീട്ടെയില്‍ ഇടപാടുകാര്‍ക്കു പുറമെ വിദേശ ഇന്ത്യക്കാര്‍, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളളത്.


ഐസിഐസിഐ ലൊംബാര്‍ഡുമായി സഹകരിച്ചു ലഭ്യമാക്കുന്ന ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ തങ്ങളുടെ ഇടപാടുകാര്‍ക്കു വളരെയധികം പ്രയോജനം ചെയ്യുമെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് കൃഷ്ണമൂര്‍ത്തി പറഞ്ഞു. തങ്ങളുടെ ഇടപാടുകാര്‍ക്ക് കൂടുതല്‍ പുതുമയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍ എപ്പോഴും പ്രത്യേക ശ്രദ്ധ നല്കാറുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.