സരസ്വതി ഡയബറ്റിക് ഫുട്ട്കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു
സരസ്വതി ഡയബറ്റിക് ഫുട്ട്കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു
Friday, September 4, 2015 11:23 PM IST
കൊച്ചി: ഇടപ്പള്ളിക്കു സമീപം പത്തടിപ്പാലത്ത് സമ്പൂര്‍ണ പ്രമേഹപാദരോഗ ചികിത്സയുമായി സരസ്വതി ഡയബറ്റിക് ഫുട്ട് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. പ്രമേഹരോഗികളുടെ കാലില്‍ വ്രണങ്ങള്‍ വരാതെയുള്ള സംരക്ഷണം, അപകടസാധ്യതയുള്ള കാലുകള്‍ക്ക് പ്രത്യേക സംരക്ഷണം, പ്രമേഹ പാദരോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സ എന്നിവയ്ക്കുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെ പാദ പരിശോധനാ ലാബും ഒരുക്കിയിട്ടുണ്ട്.


പ്രശസ്ത ബാരിയാട്രിക്, മെറ്റബോളിക് സര്‍ജനും ഡയബറ്റിക് ഫൂട്ട് സ്പെഷലിസ്റുമായ ഡോ. എസ്.കെ. അജയകുമാറിന്റെ സേവനം കൊച്ചിയിലും ലഭ്യമാകുന്നുവെന്നതാണ് സരസ്വതി ഡയബറ്റിക് ഫുട്ട് കെയറിന്റെ പ്രത്യേകത. നിര്‍ധനരായ രോഗികള്‍ക്ക് ‘സരസ്വതി ഹസ്തം പദ്ധതിയിലുള്‍പ്പെടുത്തി സൌജന്യനിരക്കില്‍ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.