എടിഎം കാര്‍ഡ് ഉപയോഗിച്ച് ഫണ്ട് കൈമാറ്റ സൌകര്യവുമായി ഫെഡറല്‍ ബാങ്ക്
എടിഎം കാര്‍ഡ് ഉപയോഗിച്ച് ഫണ്ട് കൈമാറ്റ സൌകര്യവുമായി ഫെഡറല്‍ ബാങ്ക്
Friday, September 4, 2015 11:22 PM IST
കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ എടിഎം കാര്‍ഡുപയോഗിച്ച് ഫണ്ട് കൈമാറ്റത്തിനുള്ള സൌകര്യം അവതരിപ്പിച്ചു. സി 2 സി എന്ന ചുരുക്കപേരിലറിയപ്പെടുന്ന കാര്‍ഡ് ടു കാര്‍ഡ് എന്ന ഈ സൌകര്യം ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് കാര്‍ഡുകളും ഈ സൌകര്യം നല്‍കുന്ന മറ്റ് 11 ബാങ്കുകളുടെ കാര്‍ഡുകളും തമ്മിലാണ് ഫണ്ട് കൈമാറ്റം നടത്താനാവുക.

ഫെഡറല്‍ ബാങ്കിന്റെ എടിഎം ഉപയോഗിച്ച് ഉപഭോക്താവിന് ബെനിഫിഷ്യറിയുടെ 16 അക്ക ഡെബിറ്റ് കാര്‍ഡ് നമ്പറും കൈമാറാനുള്ള തുകയും ടൈപ്പ് ചെയ്ത് ഫണ്ട് കൈമാറാന്‍ സാധിക്കുന്നതാണ്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സൌകര്യം വളരെ സുരക്ഷിതവുമാണ്.


ആര്‍ബിഐ മാനദണ്ഡങ്ങളനുസരിച്ച് സി 2 സി യിലൂടെ ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം ഏറ്റവും കൂടിയത് 5000 രൂപയും ഒരു മാസം പരമാവധി 25000 രൂപയും കൈമാറാവുന്നതാണ്.

സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഏറ്റവും മികച്ച സൌകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും മുന്‍പന്തിയിലാണെന്ന് ഫെഡറല്‍ ബാങ്ക് റീട്ടെയില്‍ ബിസിനസ് മേധാവി കെ.എ.ബാബു പറഞ്ഞു. തല്‍സമയം നടക്കുന്ന ഫണ്ട് കൈമാറ്റത്തിലൂടെ ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് നിമിഷനേരത്തിലാണ് പണം ക്രെഡിറ്റ് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.