എയര്‍ടെല്‍, ഐഡിയ പോസ്റ്പെയ്ഡ് ഡേറ്റാ നിരക്ക് കൂട്ടി
എയര്‍ടെല്‍, ഐഡിയ പോസ്റ്പെയ്ഡ് ഡേറ്റാ നിരക്ക് കൂട്ടി
Tuesday, September 1, 2015 12:01 AM IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, ഐഡിയ കമ്പനികള്‍ തങ്ങളുടെ പോസ്റ്പെയ്ഡ് ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 20 ശതമാനം വര്‍ധനയാണ് ഇരുകമ്പനികളും വരുത്തിയിരിക്കുന്നത്. ഡല്‍ഹിയടക്കം ചില സംസ്ഥാനങ്ങളിലാണു നിരക്കുവര്‍ധന.

ഭാരതി എയര്‍ടെലിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിരക്കുവര്‍ധന. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഐഡിയ നിരക്കുവര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.


നിരക്കുവര്‍ധന നിലവില്‍ വരുന്നതോടെ ഇനിമുതല്‍ 3ജി സേവനത്തില്‍ 1 ജിബി ഡേറ്റയ്ക്കു 300 രൂപ ഇരുകമ്പനികളുടെയും ഉപയോക്താക്കള്‍ നല്കേണ്ടിവരും. നേരത്തേ 250 രൂപയായിരുന്നു നിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.