മുന്‍നിര ബിസിനസ് പ്രമുഖര്‍ ഒത്തുചേരുന്നു
Wednesday, August 5, 2015 11:29 PM IST
കൊച്ചി: അമേരിക്കയിലേയും കേരളത്തിലേയും പ്രമുഖ ബിസിനസുകാര്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ ഇന്ന് ഒത്തുചേരുന്നു. കടവന്ത്ര ഒലിവ് ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അമേരിക്കയില്‍ നിന്നെത്തിയ 40-ഓളം ബിസിനസുകാരും കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 60 ഓളം വ്യവസായ പ്രമുഖരുമാണ് സംഗമിക്കുന്നത്.

അമേരിക്കയിലേയും കേരളത്തിലെയും ബിസിനസ് സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയുമാണ് സംഗമത്തിലൂടെ ലക്ഷ്യമാക്കുന്നത്. ചടങ്ങ് മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


കേരളത്തിലെ പ്രമുഖ ബിസിനസുകാരായ ജോയ് ആലൂക്കാസ്, കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, ബീനാ കണ്ണന്‍, ബിന്ദന്‍ ഭീമാ, പൊറിഞ്ചു വെളിയത്ത്, ഡോ. എം.വി. അനൂപ്, തോമസ് വയലാട്ട്, ഡോ. ശ്രീധര്‍ കാവില്‍, അറ്റോര്‍ണി ചാള്‍സ് നെല്ലാരി, ഡോ. ഗോപിനാഥന്‍ നായര്‍, വര്‍ക്കി എബ്രാഹം, ആനന്ദന്‍ നിരവേല്‍, രാജ് ഡാനിയേല്‍, ജോണ്‍ ടൈറ്റസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കെസിസിഎന്‍എ പ്രസിഡന്റ് തോമസ് മൊട്ടാക്കല്‍, അനിയന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.