പലിശനിരക്കു മാറില്ല
പലിശനിരക്കു മാറില്ല
Wednesday, August 5, 2015 11:25 PM IST
മുംബൈ: റിസര്‍വ് ബാങ്ക് നിര്‍ണായക പലിശനിരക്കു കുറച്ചിട്ടും വാണിജ്യ ബാങ്കുകള്‍ വായ്പാപലിശ വേണ്ടത്ര കുറയ്ക്കാത്തതിനെതിരേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ വീണ്ടും. ഇന്നലെ മൂന്നാമത്തെ ദ്വൈമാസ പണനയ അവലോകനത്തില്‍ അദ്ദേഹം നിരക്കുകള്‍ കുറച്ചില്ല.

കാലവര്‍ഷത്തിന്റെ ഗതിയും ഈയിടെ വീണ്ടും വര്‍ധിച്ച വിലക്കയറ്റത്തിന്റെ പോക്കും വിലയിരുത്തിയേ നിരക്കു കുറയ്ക്കുന്ന തീരുമാനം ഉണ്ടാകൂ എന്നു ഗവര്‍ണര്‍ പറഞ്ഞു. സെപ്റ്റംബര്‍ 29 ന് അടുത്ത പണനയ അവലോകനം നടത്തുംമുമ്പുതന്നെ നിരക്കു കുറയ്ക്കാന്‍ സാധ്യതയുണ്െടന്നും രഘുറാം രാജന്‍ സൂചിപ്പിച്ചു.

ഇക്കൊല്ലം റീപോ നിരക്ക് 0.75 ശതമാനം കുറച്ചിട്ടു ബാങ്കുകള്‍ 0.3 ശതമാനമേ പലിശ കുറച്ചുള്ളു എന്നു ഗവര്‍ണര്‍ കുറ്റപ്പെടുത്തി.നിരക്കു കുറയ്ക്കാത്തതില്‍ വ്യവസായ- വാണിജ്യ സംഘടനകള്‍ നിരാശ രേഖപ്പെടുത്തി. നിരക്കു കുറയ്ക്കല്‍ തുടരേണ്ടതായിരുന്നെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.


റിസര്‍വ് ബാങ്ക് തീരുമാനം നിരാശാജനകമായെന്നു ഫിക്കി പ്രസിഡന്റ് ജ്യോത്സന സൂരിയും നിരക്കു കുറച്ചെങ്കില്‍ കച്ചവടങ്ങള്‍ മെച്ചപ്പെട്ടേനെ എന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്തും പറഞ്ഞു.

കയറ്റുമതിക്കാര്‍ക്കു ഗവണ്‍മെന്റ് പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് എന്‍ജിനിയറിംഗ് എക്സ്പോര്‍ട്ടേഴ്സ് പ്രൊമോഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ അനുപം ഷാ പറഞ്ഞു.

നിരക്കു മാറാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ കുറയ്ക്കില്ലെന്നു വ്യക്തമായി. ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കു തത്കാലം കുറയ്ക്കില്ലെന്നു പ്രഖ്യാപിച്ചു.

റിസര്‍വ് ബാങ്ക് നിരക്ക് 0.75 ശതമാനം കൂട്ടിയപ്പോള്‍ ബാങ്ക് 0.3 ശതമാനമേ പലിശ കൂട്ടിയുള്ളു എന്നു ഗവര്‍ണര്‍ക്കു മറുപടിയായി എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.